കൊച്ചി: പോപ്പുലർ ഫിനാൻസ് കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കി. ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി ഈ മാസം 14ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനം പൂട്ടി മുദ്രവച്ചതായും അഞ്ഞൂറോളം രേഖകൾ പിടിച്ചെടുത്തതായും സർക്കാർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

Read More: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ചതായി സംസ്ഥാന സർക്കാർ

അതേസമയം കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാറിന്റെ നിലപാട് തേടി. പ്രതികളായ റോയ് ഡാനിയേൽ തോമസ്, ഭാര്യ പ്രഭ തോമസ്, മക്കളായ റിന, റിയ, റീബ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പിൽ പങ്കില്ലന്നാണ് പ്രതികളുടെ നിലപാട്.

പോപ്പുലർ ഫിനാൻസിലെ 3000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങൾ രുപീകരിച്ച് വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് സ്ഥാപനത്തിനെതിരായ ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് നാലായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. പണം വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Read More: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.