പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: മുഖ്യപ്രതികൾ അറസ്റ്റിൽ

കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്

popular finance financial fraud, പോപ്പുലര്‍ ഫൈനാന്‍സ് സാമ്പത്തിക തട്ടിപ്പ്, popular finance arrest,പോപ്പുലര്‍ ഫൈനാന്‍സ് അറസ്റ്റ്, popular finance owner, പോപ്പുലര്‍ ഫൈനാന്‍സ് ഉടമ, popular finance owner thomas daniell wife prabha, പോപ്പുലര്‍ ഫൈനാന്‍സ് ഉടമ തോമസ് ഡാനിയേല്‍ ഭാര്യ പ്രഭ, popular finance owner children,പോപ്പുലര്‍ ഫൈനാന്‍സ് ഉടമ മക്കള്‍, iemalayalam, ഐഇമലയാളം

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ടു പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിനേയും മകളും ഡയറക്ടറുമായ റീന മറിയം തോമസിനേയുമാണ് അറസ്റ്റ് ചെയ്തത്.

നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ സംസ്ഥാനത്താകെ ആയിരത്തിലധികം കേസുകളാണ് തട്ടിപ്പിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തത്‌. തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇഡി അന്വേഷണം നടത്തുന്നത്.

തട്ടിയെടുത്ത പണം ദുബായ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിക്ഷേപിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളെ നാളെ സിജെഎം കോടതിയിൽ ഹാജരാക്കും.

Also read: വലിയതുറ കടൽപ്പാലം: ഐഐടി പഠനം നടത്തും; ആറ് മാസത്തിനുള്ളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Popular finance fraud case md and director arrested

Next Story
വലിയതുറ കടൽപ്പാലം: ഐഐടി പഠനം നടത്തും; ആറ് മാസത്തിനുള്ളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കുംvaliyathura bridge, bridge construction, valiathura sea bridge, valiathura sea bridge renovation, ie malyalam
The moderation of comments is automated and not cleared manually by malayalam.indianexpress.com