കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ വെവ്വേറെ കേസെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പണം സ്ഥാപന ഉടമകള്‍ വിദേശ രാജ്യങ്ങളിലേക്കു മാറ്റിയെന്ന് അറിയിച്ച സർക്കാർ അന്വേഷണത്തിന്റെ ഭാഗമായുള്ള അനുബന്ധ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Also Read: പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നാലായിരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസുകള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് കോന്നിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ അധികാരപരിധി വിഷയം ഉണ്ടാവും. പരാതികളില്‍ വേവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല. കോടതി പറഞ്ഞാല്‍ വെവ്വേറെ കേസെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ തൃശൂരും ആലപ്പുഴയിലും പ്രത്യേക കോടതികള്‍ രൂപീകരിച്ചിട്ടുണ്ട്. പൊലിസ് ബന്ധപ്പെട്ടവര്‍ക്കു കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് എങ്ങോട്ടും മാറ്റുന്നില്ല. കേസെടുത്ത ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
Also Read: കെ.ടി ജലീലിനെതിരെ പ്രതിഷേധം തുടരുന്നു; മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
വില്ലേജ് ഓഫീസുകള്‍ക്കും മറ്റു ബാങ്കുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഹര്‍ജി ഇടക്കാല ഉത്തരവിനായി കോടതി നാളത്തേക്കു മാറ്റി.
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനം പൂട്ടി മുദ്രവച്ചതായും അഞ്ഞൂറോളം രേഖകൾ പിടിച്ചെടുത്തതായും സർക്കാർ അറിയിച്ചു.
Also Read: സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കര ആശുപത്രിയിലെത്തിയത് എന്തിനെന്ന് എൻഐഎ
നിക്ഷേപകരുടെ പണം തട്ടിയ കേസിൽ സിബിഐ അന്വേഷണവും സാമ്പത്തിക തട്ടിപ്പിന് പ്രത്യേക നിയമപ്രകാരവുമുള്ള അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. മൂവായിരത്തി ഇരുന്നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.