/indian-express-malayalam/media/media_files/2025/10/05/cough-syrup-2025-10-05-18-11-51.jpg)
സംസ്ഥാനത്തും ചുമയ്ക്കുള്ള ചില മരുന്നുകൾക്ക് നിരോധനം
തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തിൽ, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; കൂടുതൽ നടപടികളിലേക്ക് ദേവസ്വം ബോർഡ്
കൂടാതെ, ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന് ഇതിന്റെ വിതരണവും വിൽപനയും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവെപ്പിച്ചു.
സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും, സർക്കാർ ആശുപത്രികൾ വഴി ഈ മരുന്ന് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വിൽക്കുന്നവർക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
Also Read:സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും; മുന്നറിയിപ്പുകളിൽ മാറ്റം; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പുകൾ ഉപയോഗിച്ച കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ ചുമയുടെ മരുന്ന് ഉപയോഗിക്കുന്നതിൽ മാർഗനിർദേശവുമായി ഡോക്ടർമാർ രംഗത്തെത്തി. കുട്ടികളിലെ ജലദോഷവും ചുമയും കൂടുതലും സ്വയം മാറുന്നതിനാൽ, ആറ് വയസ്സിന് താഴെയുള്ളവർക്ക് കഫ് സിറപ്പുകൾ നൽകേണ്ട ആവശ്യമില്ലെന്ന് എംയിസിലെ പീഡിയാക്രിക്‌സ് വിഭാഗം മേധാവി ഡോ പങ്കജ് ഹരി പറഞ്ഞു.
Also Read:ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവേയുമായി സംസ്ഥാന സർക്കാർ
മുതിർന്നവർക്കും കുട്ടികൾക്കും ചുമയുടെ മരുന്നിന്റെ ഡോസേജ് വ്യത്യസ്തമായതിനാൽ ഡോക്ടറുടെ ഉപദേശപ്രകാരം വേണം മരുന്ന് ഉപയോഗിക്കേണ്ടത്. ഇന്ത്യയിൽ കഫ് സിറപ്പുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ഇത് ഒഴിവാക്കണം. ചുമയുടെ സിറപ്പ് വലിയ അളവിൽ കഴിക്കുന്നത് കുട്ടികളിൽ മയക്കം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Read More:ദുൽഖറിൻ്റെ ഡിഫൻഡർ വിട്ടുനൽകണം; കസ്റ്റംസിൻ്റെ വാദം തള്ളി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us