scorecardresearch

എൽഡിഎഫിന്റെ മദ്യനയത്തെ പിന്തുണച്ച് പി.സി ജോർജ്ജ്

ബലപ്രയോഗത്തിലൂടെ ആരുടെയും മദ്യപാനം തടയാനാവില്ല , മദ്യവർജ്ജനമാണ് ഇതിനുള്ള നല്ല പോംവഴിയെന്നും പി.സി ജോർജ്ജ്

ബലപ്രയോഗത്തിലൂടെ ആരുടെയും മദ്യപാനം തടയാനാവില്ല , മദ്യവർജ്ജനമാണ് ഇതിനുള്ള നല്ല പോംവഴിയെന്നും പി.സി ജോർജ്ജ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
PC George, പിസി ജോര്‍ജ്, muslims, മുസ്ലിംങ്ങള്‍, Kottayam, കോട്ടയം, Muslim, മുസ്ലിം, Kerala Police, കേരള പൊലീസ്, audio clip, ശബ്ദരേഖ, ie malayalam, ഐഇ മലയാളം

കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് പി.സി ജോർജ്ജ് എംഎൽഎ. ജനങ്ങളെ ഒരിക്കലും ദ്രോഹിക്കുന്ന മദ്യനയമല്ല ഇത് എന്നും ഈ നയം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും പി.സി ജോർജ്ജ് കോട്ടയത്ത് പറഞ്ഞു.

Advertisment

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യനയത്തിന് ശേഷം നാട്ടിൽ കഞ്ചാനിന്റേയും മയക്കുമരുന്നുകളുടെയും ഉപയോഗം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തിലൂടെ ആരുടെയും മദ്യപാനം തടയാനാവില്ല , മദ്യവർജ്ജനമാണ് ഇതിനുള്ള നല്ല പോംവഴിയെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ഇന്നലെയാണ് സർക്കാർ പുതിയ മദ്യനനയം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ ബാറുകൾ അതത് താലൂക്കുകളിൽ മാറ്റി സ്ഥാപിക്കും. എഫ്.എസ്.2, എഫ്.എസ്.3 ഹോട്ടലുകൾക്ക് പ്രത്യേക അവസരങ്ങളിൽ ബാർ തുറക്കാൻ അനുമതി നൽകും. മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്.

Read More : മദ്യ നയം: എൽഡിഎഫിനെ അനുകൂലിച്ച് ഷിബു ബേബി ജോൺ; യുഡിഎഫിൽ ഭിന്നത

Advertisment

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23ാക്കി ഉയർത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലേക്ക് ബാർ ലൈസൻസിന് അനുമതി നൽകി. ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകി. പകൽ 11 ന് മുതൽ രാത്രി വരെയാണ് മറ്റിടത്ത് മദ്യശാലകളുടെ പ്രവർത്തനം. നിലവിൽ പന്ത്രണ്ടര മണിക്കൂറായിരുന്ന പ്രവർത്തന സമയം ഇതോടെ പന്ത്രണ്ട് മണിക്കൂറായി.

വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ടെർർമിനലിന് പുറമേ ആഭ്യന്തര ടെർമിനലിലും ബാറുകൾ തുറക്കും. കള്ള് വ്യവസായികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 948 കള്ളു ഷാപ്പുകൾ പൂട്ടിക്കിടക്കുന്നുണ്ട്. 40000 ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരെ സംരക്ഷിക്കാനാണ് പുതിയ നടപടി. ഇതിനായി കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിക്കും. ബാറുകളിലും മുന്തിയ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കും.

P C George Liquor Ban Bar Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: