scorecardresearch

ഒന്നാം സമ്മാനം 10 കോടി, പൂജ ബംപർ ടിക്കറ്റ് പുറത്തിറക്കി

250 രൂപയാണ് ടിക്കറ്റ് വില

ഒന്നാം സമ്മാനം 10 കോടി, പൂജ ബംപർ ടിക്കറ്റ് പുറത്തിറക്കി

തിരുവനന്തപുരം: പൂജ ബംപർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. 10 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 5 കോടിയായിരുന്നു. 250 രൂപയാണ് ടിക്കറ്റ് വില.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഇത്തവണത്തെ ഓണം ബംപർ അടിച്ചത്. ഓട്ടോ ഡ്രൈവറാണ് അനൂപ്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ടു മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് വിജയിയെ തിരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pooja bumper lottery ticket release