Pooja Bumper BR-64 Lottery Result: തിരുവനന്തപുരം: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബര്‍ BR-64ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ നാല് കോടി രൂപ ലഭിച്ചത് കോട്ടയം ജില്ലയിൽ നിന്നും വിറ്റുപോയ VA 489017 ടിക്കറ്റിനാണ്.

രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവുമുണ്ട്.

Read More: Karunya Plus KN-241 Lottery Result: കാരുണ്യ പ്ലസ് KN-241 ഭാഗ്യക്കുറി ഫലം ഇവിടെ അറിയാം

തിരുവനന്തപുരം കിഴക്കേ കോട്ട പഴവങ്ങാടിയിലെ ശ്രീ ചിത്ര ഹോം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

NA, VA, RA, TH, RI എന്നിങ്ങനെ അഞ്ച് സീരീസുകളിലാണ് ടിക്കറ്റുകള്‍. ഒരു ടിക്കറ്റിന്റെ വില 150 രൂപയാണ്. വിജയികള്‍ കേരള ഗവണ്‍മെന്റ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച കേരള ലോട്ടറി ഫലങ്ങളുമായി തങ്ങളുടെ ടിക്കറ്റ് നമ്പര്‍ വെരിഫൈ ചെയ്തതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ടിക്കറ്റുമായി എത്തേണ്ടതാണ്. 30 ദിവസമാണ് ടിക്കറ്റിന്റെ കാലാവധി.

Read More: Akshaya AK-371 Kerala Lottery: കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഫലം ഇവിടെ അറിയാം

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.