മൂന്നാർ: സ്ത്രീത്വത്തെ അപമാനിച്ച എം.എം.മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ നിരാഹാരം സമരം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് മണിക്കൂറുകള്‍ക്കകം പൊമ്പിളൈ ഒരുമൈ നേതാക്കള്‍ ആശുപത്രി വിട്ടു. നേതാക്കളായ ഗോമതി, രാജേശ്വരി, കൗസല്യ തുടങ്ങിയവരാണ് ആശുപത്രി വിട്ടത്. സ്വന്തം താത്പര്യ പ്രകാരമാണ് മൂന്ന് പേരെയും വിട്ടയച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൂവരും മൂന്നാർ നഗരത്തിലെ സമരപ്പന്തലിൽ വീണ്ടും എത്തി. തങ്ങള്‍ നിരാഹാരം അവസാനിപ്പിച്ചെന്നും എന്നാല്‍ സത്യാഗ്രഹ സമരം തുടരുമെന്നും പൊമ്പിളൈ ഒരുമൈ അറിയിച്ചു.

ഗോമതി അടക്കമുള്ളവരുടെ ആരോഗ്യ സ്ഥിതി വളരെ മോശമായ സാഹചര്യത്തിലാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ആശുപത്രിയിൽ എത്തിയാലും സമരം തുടരുമെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. സമരപന്തലിൽ സംഘർഷം ഉണ്ടായി. ബലപ്രയോഗത്തിലൂടെയാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എം.എം.മണി രാജി വയ്ക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും മരണം വരെയും സമരം ചെയ്യുമെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഉച്ച കഴിഞ്ഞ് ഇരുവരെയും പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ