കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്ത് കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി.
ഈ വര്‍ഷം ഏപ്രില്‍ ഒന്‍പത് മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവിലെ വിലയിരുത്തലില്‍ നിന്നാണ് കോര്‍പ്പറേഷനെതിരെ പിഴ ചുമത്താന്‍ തീരുമാനിച്ചത്. നവംബര്‍ എട്ടിനു ചേരുന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വിശദീകരണം നല്‍കാന്‍ കോര്‍പ്പറേഷന് അവസരമുണ്ട്.
Read Also: ഭാവമാറ്റത്തിന്റെ ഉദ്ദേശം മനസിലാകുന്നില്ല; ഹൈബിക്കെതിരേ സൗമിനി ജയിൻ
ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിമർശനം. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോർട്ട് നൽകും. ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.