Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്ത് കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി.

ഈ വര്‍ഷം ഏപ്രില്‍ ഒന്‍പത് മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവിലെ വിലയിരുത്തലില്‍ നിന്നാണ് കോര്‍പ്പറേഷനെതിരെ പിഴ ചുമത്താന്‍ തീരുമാനിച്ചത്. നവംബര്‍ എട്ടിനു ചേരുന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വിശദീകരണം നല്‍കാന്‍ കോര്‍പ്പറേഷന് അവസരമുണ്ട്.

Read Also: ഭാവമാറ്റത്തിന്റെ ഉദ്ദേശം മനസിലാകുന്നില്ല; ഹൈബിക്കെതിരേ സൗമിനി ജയിൻ

ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിമർശനം. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോ‍ർഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോർട്ട് നൽകും. ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pollution control board imposes 10 cr fine to kochi corporation

Next Story
പൊട്ടിക്കരഞ്ഞ് ജീവനക്കാരന്‍; ആശ്വസിപ്പിച്ച് മേയര്‍ ബ്രോ, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express