കൊ​ച്ചി: പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം സം​സ്ഥാ​ന​ത്ത് ബി​ജെ​പി- ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​ച്ച​യാ​യി കൊ​ല്ല​പ്പെ​ടു​ന്നെ​ന്നാ​രോ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ​രാ​തി​ക​ൾ​ക്കു പി​ന്നി​ൽ ആ​രാ​ണെ​ന്നും ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്നും ഇ​തി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

തലശേരിയിലെ ബിജെപി അനുകൂല ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ഈ സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എട്ട് ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ഹർജിയിലെ പരാതി. ഇതിൽ നാലെണ്ണം നടന്നത് കണ്ണൂരിലാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഉന്നത സിപിഎം നേതാക്കൾക്ക് കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഹർജിക്കാരുടെ ആരോപണം. മാ​ർ​ച്ച് ഒ​ന്നി​നും ആ​റി​നു​മി​ട​യ്ക്കു​ള്ള തീ​യ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി ഒ​രേ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ത​യാ​റാ​ക്കി​യ പ​രാ​തി​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചി​രു​ന്നു. പ​രാ​തി​യു​ടെ ഭാ​ഷ വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും ഘ​ട​ന​യും ഉ​ള്ള​ട​ക്ക​വും ഒ​ന്നു ത​ന്നെ​യാ​ണ്. പ​രാ​തി​ക​ളി​ൽ ചി​ല​തി​ന്‍റെ പ​ക​ർ​പ്പ് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

എന്തുകൊണ്ടാണ് ഒരു ജില്ലയിൽ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. എല്ലാ കൊലപാതകവും രാഷ്ട്രീയ കൊലപാതകമല്ലെന്ന് വാദിച്ച അഡ്വക്കേറ്റ് ജനറൽ, കുടുംബവഴക്കുകളെ തുടർന്നുള്ള കൊലപാതകങ്ങൾ പോലും രാഷ്ട്രീയ കൊലപാതകമായി വ്യാഖ്യാനിക്കുകയാണെന്ന് വാദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ