തൃശൂർ: മുഖ്യമന്ത്രിയെ വഴിതെറ്റിച്ച പൊലീസുകാരന് സസ്പെൻഷൻ. തൃശൂരിലെത്തിയ മുഖ്യമന്ത്രിയാണ് പൊലീസുകാരന്റെ പിന്നാലെ പോയി വഴി തെറ്റിയത്. തിങ്കളാഴ്ചയാണ് സംഭവം. തൃശൂരിലെ പരിപാടിക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിന് ശേഷം പൊന്നാനിയിലേക്ക് ആയിരുന്നു പോവേണ്ടിയിരുന്നത്.
എന്നാല്‍ സിറ്റി സ്പെഷൽ ബ്രാഞ്ചിലെ പൊലീസുകാരന്റെ ഇടപെടലില്‍ വഴി തെറ്റുകയായിരുന്നു. ഏകദേശം 20 കിലോമീറ്ററുകളോളം മുഖ്യമന്ത്രിയുടെ വാഹനം തെറ്റായ റോഡിലൂടെ സഞ്ചരിച്ചു. പിന്നീട് അബദ്ധം മനസിലാക്കിയാണ് തിരികെ പോയത്. വഴി പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതാണെന്നാണ് നിഗമനം. തുടര്‍ന്ന് അടിയന്തിരമായി നടപടി എടുക്കുകയായിരുന്നു.