കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് പൊലീസ്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ടെന്നും യുഎപിഎയ്ക്ക് വ്യക്തമായ തെളിവുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു. കേസ് അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു.

. Also Read: എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് ഭൂഷണമല്ല; യുഎപിഎ ചുമത്തിയതിനെതിരെ കാനം

കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ 20, 38, 39 വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ആശയ പ്രചരണം, ലഘുലേഖകൾ ഒട്ടിക്കുക, വിതരണം ചെയ്യുക, നിരോധിത സംഘടനയിൽ അംഗമാവുക എന്നിവയാണ് കുറ്റങ്ങൾ.

അതേസമയം, കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അലനും താഹയും പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുംവഴി മാധ്യമങ്ങളോടായിരുന്നു ഇരുവരുടെയും പ്രതികരണം.

സിപിഎം പ്രവർത്തകരായ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് കാനം പറഞ്ഞു. മുഖ്യമന്ത്രി കോഴിക്കോട് എത്തുന്ന ദിവസം തന്നെ ഇത്തരത്തിലൊരു സംഭവം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും കാനം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.