scorecardresearch

കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസെടുക്കും

കിഫ്ബി ഉദ്യോഗസ്ഥയെ ഇ.ഡി. ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു

കിഫ്ബി ഉദ്യോഗസ്ഥയെ ഇ.ഡി. ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു

author-image
WebDesk
New Update
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്‍ അധ്യക്ഷന്‍

തിരുവനന്തപുരം: കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസെടുക്കും. വനിതാ ഉദ്യോഗസ്ഥയോട് ഇ.ഡി. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും.

Advertisment

കിഫ്ബി ഉദ്യോഗസ്ഥയെ ഇ.ഡി. ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി.

Read More: 'തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല;' കേന്ദ്ര ഏജൻസിക്കെതിരെ മുഖ്യമന്ത്രി

അതേസമയം, ഇ.ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന തരത്തിലാണെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസി ആർക്കു വേണ്ടിയാണ് ചാടി ഇറങ്ങിയതെന്ന് തിരിച്ചറിയാൻ പാഴൂർ പടി വരെ പോവേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ അവർ പറയുന്നതിന് മുൻപേ വിളിച്ച് പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള പ്രവർത്തനമല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തേണ്ടതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Advertisment

“ഒരു കാര്യം ഉറപ്പിച്ച് വ്യക്തമാക്കുകയാണ്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങൾ. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിനെ തടയാൻ വരുന്ന ഒരു ശക്തിക്ക് മുന്നിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യം ഞങ്ങളുടേതല്ല,” മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ താൽപര്യപ്രകാരമാണ് സംസ്ഥാനത്ത് ഇ.ഡിയുടെ ഇടപെടലെന്ന വാദം മുഖ്യമന്ത്രി ആവർത്തിച്ചു.

Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: