Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

ഫ്ലാറ്റിൽ യുവതിക്ക് പീഡനം: മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ഇന്നലെ രാത്രിയാണ് മാര്‍ട്ടിനെ തൃശൂരിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത്

Martin Joseph, Kochi Flat Assault Case
മാർട്ടിന്‍ ജോസഫിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നു. ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണനയില്‍ ഇരിക്കെ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നി ല്ലെന്നും കോടതി പറഞ്ഞു.

ഒളിവിലായിരുന്ന മാര്‍ട്ടിനെ ഇന്നലെ രാത്രിയാണ് തൃശൂരില്‍ നിന്ന് പിടികൂടിയത്. മുണ്ടൂരിലെ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്ത് നിന്നാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍, കൊച്ചി പൊലീസ് സംഘങ്ങളുടെ സംയുക്തമായ ഇടപെടലാണ് പിടികൂടാന്‍ സഹായിച്ചത്. മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ ഇന്നലെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി ലഭിച്ച് രണ്ടു മാസമായിട്ടും പൊലീസ് നടപടി എടുക്കാതിരുന്നത് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിവാദമായിരുന്നു. പിന്നീടാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Also Read: ഫ്ലാറ്റിലെ പീഡനം: പ്രതി മാർട്ടിൻ അറസ്റ്റിൽ

അതേസമയം, മാര്‍ട്ടിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവതിക്ക് മാര്‍ട്ടിനില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂര പീഡനമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.

മാര്‍ട്ടിന്റെ ഫ്ലാറ്റില്‍ നിന്ന് രക്ഷപെട്ട യുവതി മാര്‍ച്ചിലാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ ഏഴാം തീയതി യുവതി മാധ്യമങ്ങളിലൂടെ തെളിവുകള്‍ പുറത്തു വിട്ടു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അടക്കം രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police will produce martin joseph before court today

Next Story
സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾlockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com