കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ നടൻ ദിലീപുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. കൊച്ചി എംജി റോഡിലെ അബാദ് പ്ലാസയിലെ 410ാം മുറിയില്‍ പൊലീസ് തെളിവെടുപ്പിനെത്തി. ന​ട​നു​മാ​യി മു​റി​യി​ലേ​ക്ക് ക​യ​റി​പ്പോ​യ പോ​ലീ​സ് ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ത്. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ​നി​ന്നാ​ണ് ദി​ലീ​പി​നെ എ​ത്തി​ച്ച​ത്. ഇ​വി​ടേ​ക്ക് ത​ന്നെ​യാ​ണ് ദി​ലീ​പി​നെ കൊ​ണ്ടു​പോ​യ​തും.

ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും ഗൂഢാലോചന നടത്തിയ തൃശൂരിലെ ടെന്നീസ് ക്ലബ്ബ്, തൊടുപുഴ ശാന്തിഗിരി കോളേജ്, ഈ സ്ഥലങ്ങൾ കൂടാതെ തൃശൂരുള്ള ജോയ്സ് പാലസ് ഹോട്ടൽ, എറണാകുളം തോപ്പുംപടിയിലെ സിഫ്ട് ജംഗ്ഷൻ, തൃശൂർ കിണറ്റിങ്കൽ ടെന്നീസ് ക്ളബ് എന്നിവിടങ്ങളിലും കൊണ്ടുപോയി തെളിവെടുക്കും.

ഇതിനിടെ മവാറ്റുപുഴയില്‍ വെച്ച് ദിലീപിനെ കൊണ്ടു പോകുന്ന പൊലീസ് വാഹനത്തിന് നേരെ ജനങ്ങള്‍ കരിങ്കൊടി കാണിച്ചു. വഴിയില്‍ ഉടനീളം ജനങ്ങള്‍ കൂകി വിളിച്ചു.

കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുമെന്ന് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അറിയിച്ചു.
ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ദിലീപിന്രെ കസ്റ്റഡി അപേക്ഷയിൽ മൂന്നു ദിവസമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ദിലീപിനെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Read More : ‘ദിലീപിനെ കുറിച്ച് ഇങ്ങനെ കരുതിയില്ല, ഞാന്‍ മരവിച്ച അവസ്ഥയില്‍’: പ്രതികരണവുമായി ലാല്‍

ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാർ എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ ദിലീപിനെതിരെ പ്രാഥമിക തെളിവില്ല. പ്രതികളെ ദിലീപ് വിളിച്ചതിന് യാതൊരു തെളിവും ഇല്ലെന്നും അഭിഭാഷകൻ വാദിച്ചു. പൊലീസിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണ്. ദിലീപിനെതിരെയുളള 19 തെളിവുകളും തളളണമെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു.

ഇന്നു രാവിലെ 10.20 ഓടെയാണ് ദിലീപിനെ അങ്കമാലി കോടതിയിൽ എത്തിച്ചത്. ദിലീപിനെ കാണാനായി നിരവധി പേർ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു. രാവിലെ മുതൽ തന്നെ കോടതി പരിസരത്ത് വൻ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കോടതിയിൽ എത്തിച്ചത്. ദിലീപിനെ കാണാൻ സഹോദരൻ അനൂപ് കോടതിയിലെത്തിയിരുന്നു. ദിലീപ് എത്തിയപ്പോൾ കൂകി വിളിച്ചാണ് ജനം വരവേറ്റത്. ദിലീപിന്റെ അഭിഭാഷകനെയും ജനക്കൂട്ടം കൂകി വിളിച്ചു.

യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. തിങ്കളാഴ് പുലർച്ചെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 7.30 നു ശേഷമാണ് ദിലീപിനെ ആലുവ സബ് ജയിലിൽ എത്തിച്ചത്. 523-ാം നമ്പർ റിമാൻഡ് തടവുകാരൻ മാത്രമായിരുന്നു ആലുവ സബ്ജയിലിൽ ദിലീപ്.

സുരക്ഷാ ഭീഷണി കണക്കിലെടുത്തു ദിലീപിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതിയിൽ നിന്ന് അത്തരം നിർദേശങ്ങളൊന്നും ജയിൽ അധികൃതർക്കു ലഭിച്ചിരുന്നില്ല. കൊലക്കേസ് പ്രതിയും മോഷണം, പിടിച്ചുപറി കേസ് പ്രതികളും ആയിരുന്നു ദിലീപിനൊപ്പം സെല്ലിലുണ്ടായിരുന്നത്.

Read More: ‘ബോബി ചെമ്മണ്ണൂരിനെതിരെ പെണ്‍കുട്ടി രംഗത്ത് വന്നപ്പോള്‍ എവിടെയായിരുന്നു എല്ലാവരും’: സിദ്ധിഖ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ