/indian-express-malayalam/media/media_files/uploads/2019/06/marijuana-cats.jpg)
മലപ്പുറം: വാട്സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്ന നാലംഗസംഘം മലപ്പുറം കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് വേണമെന്ന വ്യാജേനെയാണ് എക്സൈസ് പ്രതികളുമായി ബന്ധപ്പെട്ടത്. രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍, ആതവനാട് സ്വദേശി പറമ്പന്‍വീട്ടില്‍ റഷീദ്, അനന്താവൂര്‍ സ്വദേശി ചിറ്റകത്ത് മുസ്തഫ എന്നിവരാണ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായത്.
രണ്ടത്താണി, കോട്ടക്കല്‍, പുത്തനത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്ക് ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടാണ് എക്സൈസ് സംഘം പ്രതികളെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരു കിലോ കഞ്ചാവിന് 25,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം എത്തിച്ച് നല്‍കാമെന്ന ധാരണയില്‍ പ്രതികളെ വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ എക്സൈസ് സംഘമാണെന്ന് അറിഞ്ഞ് പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാക്കി നാല് പേരെ എക്സൈസ് പിടികൂടി. സംഘത്തിലെ പ്രധാനിയായ പൂവന്‍ചിന സ്വദേശി സക്കീബ് ആണ് എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടത്.
Read More: ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിയുടെ കൈയില്‍ നല്‍കിയ യുവാവ് പിടിയില്‍
കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും ഇവരില്‍നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെട്ട സക്കീബാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഗ്രൂപ്പില്‍ നിന്നുമാണ് സംഘത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ദിവസങ്ങളോളം പദ്ധതി തയ്യാറാക്കിയിരുന്നാണ് പ്രതികളെ പിടികൂടിയത്. വാട്സ്ആപ്പില്‍ മറ്റ് പല ഗ്രൂപ്പുകളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us