scorecardresearch

സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്; സര്‍ക്കാര്‍ പക പോക്കുകയാണെന്ന് കോണ്‍ഗ്രസ്

പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബെന്നി ബഹനാൻ

പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബെന്നി ബഹനാൻ

author-image
WebDesk
New Update
saritha s nair

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം. ഹസന്‍. ശബരിമല പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുളള സംസ്ഥാന സര്‍ക്കാറിന്‍റെ തന്ത്രത്തെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. പിണറായി സര്‍ക്കാറിന്‍റെ രാഷ്ട്രീയ പ്രതികാര നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

Advertisment

പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കേസെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ വിഷയത്തിലാണ് സർക്കാറിന്‍റെ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈംഗികപീഡന പരാതിയിൽ സരിത എസ്. നായരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനു ശേഷമായിരിക്കും ഉമ്മൻ ചാണ്ടിയുടെയും കെ.സി. വേണുഗോപാലിന്‍റെയും മൊഴി രേഖപ്പെടുത്തുക. പീഡനങ്ങൾ നടന്നത് ഔദ്യോഗിക വസതികളിൽവെച്ചാണെന്നാണ് എഫ്ഐആറിലെ വിവരങ്ങൾ. 2012ൽ മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വെച്ച്​ ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നാണ്​ സരിത മൊഴി നൽകിയിരിക്കുന്നത്. കെ.സി. വേണുഗോപാൽ പീഡിപ്പിച്ചത് റോസ് ഹൗസിൽ വച്ചെന്നുമാണ് മൊഴി.

എ.പി. അനിൽകുമാറിന്‍റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്. സ​​​രി​​​തയുടെ പ​​​രാ​​​തി​​​യി​​​ൽ ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​ക്കും കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​ലിനുമെതിരേ കഴിഞ്ഞ ദിവസമാണ് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തത്. ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​ക്കെ​​​തിരേ പ്ര​​​കൃ​​​തി വി​​​രു​​​ദ്ധ പീ​​​ഡ​​​ന​​​ക്കുറ്റവും വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രേ മാനഭംഗക്കു​​​റ്റ​​​വു​​​മാ​​​ണു ചു​​​മ​​​ത്തി​​​യിരി​​​ക്കു​​​ന്ന​​​ത്. സ​​​രി​​​ത എസ്. നായർ ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

Saritha Nair Oomman Chandi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: