കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പ്രതിയാക്കാൻ അന്വേഷണം സംഘം നീക്കം തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം നോട്ടീസ് നൽകി.

പിന്നാലെ തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചു. തന്നെ കേസിൽ കുടുക്കാനാണ് ശ്രമമെന്നും പ്രദീഷ് വാദിച്ചു. എന്നാൽ, കോടതി ഇത് തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിലെ മെമ്മറി കാർഡ് പ്രതീഷിന് കൈമാറിയെന്നായിരുന്നു സുനി നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാല്‍ തന്റെ കൈയില്‍ കാര്‍ഡ് ഏല്‍പിച്ചിട്ടില്ല എന്നാണ് അഭിഭാഷകന്റെ വാദം.

അഭിഭാഷകനും ദിലീപും തമ്മിലുളള ബന്ധം കാരണം ഇയാള്‍ കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ കാര്‍ഡ് ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അന്വേഷണ സംഘം നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ