കണ്ണൂര്‍: നിലയ്ക്കലിൽ നിന്നു കരുതൽ തടങ്കലിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ഇന്ന് കണ്ണൂരിലേയ്ക്ക് കൊണ്ടുപോവും. കണ്ണൂരിൽ പ്രൊഡക്‌ഷൻ വാറണ്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണു പോലീസ് നടപടി. രാവിലെ പതിനൊന്ന് മണിക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. ഇന്നലെ വൈകിട്ടാണ് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ എത്തിച്ചത്.

എസ്‌പി ഓഫിസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട്. അതിനിടെ, സുരേന്ദ്രനെ കണ്ണൂരിലേക്ക് മാറ്റുന്നതറിഞ്ഞ് കൊട്ടാരക്കര ജയിലിനു മുന്നിലെത്തിയ ബിജെപി പ്രവർത്തകർ പോലീസിനോട് കയർത്തു. പ്രവർത്തകരും പോലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.

പ്രൊഡക്ഷൻ വാറണ്ട് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അതേ പരാമർശങ്ങൾ സുരേന്ദ്രൻ ആവർത്തിച്ചു. പങ്കെടുക്കാത്ത പരിപാടികളിൽ പോലും തന്നെ പ്രതി ചേർക്കാനാണു പോലീസ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.