scorecardresearch

Latest News

മല കയറാതെ മടക്കമില്ലെന്ന് യുവതികള്‍; പൊലീസ് നോട്ടീസ് നല്‍കും

ശബരിമലയില്‍ സുരക്ഷയുടെ ഭാഗമായി ദര്‍ശനം അനുവാദിക്കാനാവില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്

Sabarimala, women's rights,kanaka durga, bindu, protest, ബിന്ദു, കനക, പ്രതിഷേധം,പൊലീസ്, ശബരിമല, യുവതികള്‍, പൊലീസ്

കോട്ടയം: മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്താനാവില്ലെന്ന് അറിയിച്ച് ബിന്ദുവിനും കനക ദുർഗയ്ക്കും പൊലീസ് നോട്ടീസ് നല്‍കും. ശബരിമലയില്‍ സുരക്ഷയുടെ ഭാഗമായി ദര്‍ശനം അനുവാദിക്കാനാവില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാല്‍ ശബരിമല ദര്‍ശനം നടത്തണമെന്ന ഉറച്ച നിലപാടിലാണ് ഇരുവരും. നേരത്തെ മനിതി പ്രവര്‍ത്തകരെ മടക്കി അയച്ച നടപടി തന്നെയാണ് പൊലീസ് ഇവരോടും സ്വീകരിക്കാന്‍ തയ്യാറാവുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇരുവര്‍ക്കും പൊലീസ് രാവിലെ എത്തി നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ബിന്ദുവിനും കനക ദുർഗയ്ക്കും ശബരിമല ദർശനം നടത്താൻ സാധിക്കാതിരുന്നത്. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.

കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്മിറ്റ് ചെയ്തത്. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വീണ്ടും ദർശനത്തിനായി ശബരിമല കയറണമെന്ന നിലപാടിൽ ബിന്ദുവും കനക ദുർഗയും ഉറച്ചു നിന്നു. ഇക്കാര്യം കോട്ടയം ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. ഇവർ നിലപാട് ആവർത്തിച്ചതോടെ പൊലീസ് കൂടുതൽ പ്രതിസന്ധിയിലായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Police to issue notice to women devotees

Best of Express