Latest News

പെൺകുട്ടികളെ കണ്ടെത്താൻ അമ്മയോട് പൊലീസ് കോഴ വാങ്ങിയ കേസിൽ അമിക്കസ് ക്യൂറിയെ നിയമിച്ചു

പൊലീസുകാരനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു

removal of illegal hoardings from roads, kerala high court, high court on removal of illegal hoardings, high court on removal of flags from roads, kera news, latest news, latest kerala news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam

കൊച്ചി: എറണാകുളത്ത് വീടുവിട്ടു പോയ പെൺകുട്ടികളെ കണ്ടെത്തുന്നതിന് അമ്മയോട് പൊലീസ് 5 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ കോടതിയെ സമീപിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു. കേസന്വേഷണത്തിന് പണം ആവശ്യപ്പെട്ടെന്നും പെൺകുട്ടികളുടെ സഹോദരന്മാരെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി.

പരാതിക്കാരുടെ കയ്യിൽ നിന്ന് വാങ്ങിച്ച പണം തിരിച്ചു നൽകിയെന്ന് പൊലീസ് റിപ്പോർട്ടിൽ അറിയിച്ചതായി കോടതി വ്യക്തമാക്കി. പൊലീസുകാർക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാൻ കോടതി നിർദേശിച്ചു. താമസ സൗകര്യത്തിനും, യാത്രാ ചെലവിനും പരാതിക്കാരിയുടെ കയ്യിൽ നിന്ന് പൊലീസ് പണം വാങ്ങിച്ചത് തെറ്റാണ്. പൊലീസ് ഓഫീസർ ഭീഷണിപ്പെടുത്തി പണം തട്ടാനാന്ന് ശ്രമിച്ചത്. പൊലീസുകാർക്ക് ചിലവിനു ആവശ്യത്തിനുള്ള പണം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.

പൊലീസുകാരനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു. പരാതി കിട്ടിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. കേസ് ജനുവരി ആദ്യം പരിഗണിക്കാനായി മാറ്റി.

Read More: ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരം: ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police take money from mother to find daughters case in high court

The moderation of comments is automated and not cleared manually by malayalam.indianexpress.com