/indian-express-malayalam/media/media_files/uploads/2017/06/oommen-chandy.jpg)
എറണാകുളം: യുഡിഎഫ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ് എടുത്തു. ജ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി, മെ​ട്രോ സം​വി​ധാ​ന​ങ്ങ​ൾ​ക്കു ത​ക​രാ​റു​ണ്ടാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മെ​ട്രോ ആ​ക്ട് പ്ര​കാ​ര​മാ​ണ് സം​ഘാ​ട​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​താ​ക്ക​ളു​ടെ പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ നേ​താ​ക്ക​ൾ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കും.
യുഡിഎഫിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടന ചടങ്ങിൽ പദ്ധതിക്ക് മുഖ്യപങ്ക് വഹിച്ച കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അവഗണിച്ചെന്ന് ആരോപിച്ചാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.
യുഡിഎഫ് നേതാക്കളുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ മെട്രോയിലേക്ക് പ്രവേശിച്ച ജനക്കൂട്ടം കൊച്ചി മെട്രോയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചു. ആൾക്കൂട്ടം ഒന്നിച്ച് കയറിയതോടെ ടിക്കറ്റ് പരിശോധന ഗേറ്റുകൾ തുറന്നുവയ്ക്കേണ്ടി വന്നു. നേതാക്കളടക്കം 200 പേർക്ക് ആദ്യം തന്നെ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇതിലുമധികം ആളുകൾ മെട്രോയ്ക്ക് അകത്തേക്ക് പ്രവേശിച്ചുവെന്നാണ് അനുമാനം.
നേ​ര​ത്തെ, ജ​ന​കീ​യ മെ​ട്രോ യാ​ത്ര ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് സ്റ്റേ​ഷ​ൻ ക​ണ്‍​ട്രോ​ള​ർ​മാ​ർ കെ​എംആ​ർ​എ​ല്ലിനു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാൽ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ടിക്കറ്റെടുക്കാതെയായിരുന്നു പലരുടെയും യാത്ര. സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്‌സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെ പേരിലും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.