/indian-express-malayalam/media/media_files/2024/10/24/z39acnNv7EzHAyXqYeIr.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയിൽ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിപ്പിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നുമാണ് പരാതിക്കാരി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഗർഭഛിദ്രം നടത്താനായി തന്റെ സുഹൃത്ത് വഴിയാണ് രാഹുൽ ഗുളിക എത്തിച്ചത്. വീഡിയോ കോൾ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചത്. ഗുളിക കഴിച്ചശേഷം ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായി. ആ സമയത്ത് സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെയാണ് കണ്ടതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
Also Read: തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം; കേന്ദ്ര നിലപാട് അപലപനീയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം റൂറൽ എസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവുകൾ കൈമാറി
പോലീസ് കേസ് എടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയെന്നാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫിലാണ്. കേരളം വിട്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ച് നല്‍കിയ രാഹുലിന്‍റെ സുഹൃത്തിനായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം രാഹുൽ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലെ അഭിഭാഷകനുമായി ചർച്ച നടത്തിയെന്നും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചനയെന്നും വിവരമുണ്ട്.
Read More: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ ഇടപെടൽ വേണം; എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us