തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ പി.സി ജോർജ്ജിന് എതിരെ വധശ്രമത്തിന് കേസെടുത്തു

ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പി.സി ജോർജ്ജിന് എതിരെ കേസ് എടുത്തിരിക്കുന്നത്

കോട്ടയം: ഹാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ തോക്ക്ചൂണ്ടിയ സംഭവത്തിൽ പി.സി ജോർജ്ജ് എം.എൽ.എക്ക് എതിരെ വധശ്രമത്തിന് പൊലീസ് കേസ് എടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പി.സി ജോർജ്ജിന് എതിരെ കേസ് എടുത്തിരിക്കുന്നത്. അസഭ്യം പറയുക, അവഹേളിക്കുക, ഭീഷണിപ്പെടുത്തുക, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുണ്ടക്കയം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ പിസി ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി ഭീഷണി മുഴക്കിയത്. ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടാണ് സ്ഥലം എംഎല്‍എയായ പിസി ജോര്‍ജ് സ്ഥലത്തെത്തിയത്. എസ്‌റ്റേറ്റ് ഭൂമി ഒരുസംഘമാളുകള്‍ കൈയ്യേറിയിരുന്നു. വിവരമറിഞ്ഞ് ഒഴിപ്പിക്കാന്‍ എത്തിയ തൊഴിലാളികളും കൈയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പിസി ജോര്‍ജും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി.

ഒടുവില്‍ കൈയ്യില്‍ കരുതിയ തോക്കെടുത്ത് പിസി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു.
എംഎല്‍എ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിച്ചു. പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് താന്‍ തോക്കെടുത്തതെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.തൊഴിലാളികളുടെ കൈയില്‍ ആസിഡ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

കളളും കുടിച്ച് ചന്തത്തരം കാണിച്ച് കൊല്ലാന്‍ വന്നാല്‍ ഇനിയും തോക്ക് ഉപയോഗിക്കുമെന്നും തന്റെ സുരക്ഷയ്ക്കാണ് തോക്ക് വാങ്ങിയതെന്നും പിസി ജോര്‍ജ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police take case against pc george mla for taking gun against workers

Next Story
ശബരിനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express