കൊച്ചി: ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നുമുള്ള യുവ നടിയുടെ പരാതിയിൽ ചലച്ചിത്രതാരം ലാലിന്റെ മകൻ ജീൻ പോൾ ലാലിന് എതിരെ കേസ് എടുത്തു. കൊച്ചിയിലെ പനങ്ങാട് പൊലീസാണ് യുവസംവിധായകനായ ജീൻ പോളിന് എതിരെ കേസ് എടുത്തിരിക്കുന്നത്. യുവ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

2016 നവംബറിലാണ് സംഭവം. ഹണി ബീ 2 എന്ന ചിത്രത്തിൽ അഭിനയച്ചതിന്റെ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശ്രീനാഥ് ഭാസി, ചിത്രത്തിന്റെ ടെക്നീഷ്യൻമാരായ അനൂപ്,അനിരുദ്ധ് എന്നിവരും തന്നെ അപമാനിച്ചുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. വഞ്ചനയ്ക്കും, ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്കാണ് യുവ നടി പരാതി നൽകിയത്. ജാമ്യമില്ല വകുപ്പുകൾ ജീൻ പോളിന് എതിരെ ചുമത്തിയിട്ടുണ്ട് എന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ