scorecardresearch

കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നു; ഷാനു ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം

കെവിന്‍ കൊല്ലപ്പെട്ടിട്ട് 85-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്

കെവിന്‍ കൊല്ലപ്പെട്ടിട്ട് 85-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്

author-image
WebDesk
New Update
Kevin Murder Case, iemalayalam

കോട്ടയം: കെവിന്റെ ദുരഭിമാനക്കൊലയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റെ ഭാര്യയുടെ സഹോദരനായ ഷാനു ചാക്കോയടക്കം 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. പ്രദേശത്ത് പുഴ ഉണ്ട് എന്നറിയുന്ന പ്രതികള്‍ കെവിനെ ഓടിച്ച് പുഴയില്‍ ചാടിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

Advertisment

ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് 85-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കെവിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാനുവാണ്. കെവിനും നീനുവും തമ്മിലുള്ള പ്രണയവും വിവാഹവും കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രം പറയുന്നു.

അതേസമയം, നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചേര്‍ത്തിട്ടുള്ളത്. 186 സാക്ഷികളും 118 രേഖകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. നീനുവിന്റെ ബന്ധു നിയാസ് ഉള്‍പ്പടെയുള്ളവരാണ് ആയുധങ്ങളുമായി പിന്തുടര്‍ന്ന് കെവിനെ ഓടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നത്.

കെവിന്‍ കേസില്‍ ഈ മാസം 27-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കേസില്‍ നിര്‍ണായ തെളിവുകളാണ്.

Crime Kevin Murder Case Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: