scorecardresearch

അപ്പുണ്ണി കാണാമറയത്ത്; ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് അയച്ചു

തിങ്കളാഴ്ച്ച അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്

അപ്പുണ്ണി, നടൻ ദിലീപ്, ദിലീപിന്റെ മാനേജർ, ദിലീപിന്റെ ഡ്രൈവർ, ദിലീപ്, അപ്പുണ്ണിക്കായി പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ദിലീപിന്റെ മാാനേജർ അപ്പുണ്ണിക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. തിങ്കളാഴ്ച്ച അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.

നേരത്തേ തന്നെ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ കേസിൽ ഇദ്ദേഹത്തോട് വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അപ്പുണ്ണിയെ പ്രതിചേർക്കാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഇത് ചോദ്യം ചെയ്ത ശേഷമാണ് തീരുമാനിക്കുകയെന്നും ഇന്നലെ പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഹൈക്കോടതിയാണ് അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ ഇന്ന് ആലുവ പൊലീസ് ക്ലബിൽ അന്വേഷണസംഘത്തിന് മുന്നിൽ അപ്പുണ്ണി ഹാജരാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചത്. അപ്പുണ്ണി ഇപ്പോഴും ഹാജരാകാത്ത സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Police send notice to appunni to appear before investigative officers