ശബരിമല ദർശനത്തിന് യുവതികൾ; ആന്ധ്രയിൽ നിന്നെത്തിയ പത്തംഗ സംഘത്തെ തിരിച്ചയച്ചു

പമ്പയിൽ പ്രായപരിശോധന നടത്തിയ ശേഷമാണ് ദർശനത്തിനെത്തുന്ന വനിതകളെ ശബരിമലയിലേക്ക് കടത്തിവിടുന്നത്

sabarimala, ശബരിമല യുവതി പ്രവേശനം, sabarimala women entry, ശബരിമല, സ്ത്രീ പ്രവേശനം, sabarimala protests, ശബരിമല പ്രതിഷേധം, sabarimala right wing protest, sabarimala verdict, lrd ayyappa, Pinarayi Vijayan, Hindu Aikya Vedi, india news ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
Sabarimala: Devotees wait to offer prayers at Lord Ayyappa temple on the first day of Malayalam month of 'Vrischikom,' in Sabarimala, Saturday, Nov. 17, 2018. Pilgrims, including children, queued up in large numbers since the temple opened at 3 am. (PTI Photo) (PTI11_17_2018_000015B)

പമ്പ: മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല ദർശനത്തിനായി യുവതികളെത്തി. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നെത്തിയ യുവതികളെ പ്രായപരിശോധനയ്ക്ക് ശേഷം പൊലീസ് മടക്കി അയച്ചു. പത്തംഗ സംഘമാണ് ദർശനത്തിനായി എത്തിയത്. പൊലീസ് നിർദേശത്തെ തുടർന്ന് ഇവർ മടങ്ങിപ്പോയി.

അതേസമയം, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പൊലീസ് വിട്ടുതുടങ്ങി. ഇന്ന് വൈകിട്ടാണ് മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്. പമ്പയിൽ പ്രായപരിശോധന നടത്തിയ ശേഷമാണ് ദർശനത്തിനെത്തുന്ന സ്ത്രീകളെ കാനനപാതയിലേക്ക് കടത്തിവിടുന്നത്.

Also Read: Sabarimala Virtual Queue Booking Online 2019: ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ട വിധം

മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. വൈ​കു​ന്നേ​രം ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്ന് ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ന​ട​ക​ൾ തു​റ​ന്നു വി​ള​ക്കു​ക​ൾ ക​ത്തി​ക്കും.

Also Read: Sabarimala Temple Opening Dates 2019-2020: ശബരിമല, മണ്ഡലകാല ദർശന സമയം അറിയാം

സുരക്ഷ കണക്കിലെടുത്ത് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ങ്കി​ലും ദർശനത്തിനായി യുവതികൾ എത്തിയാൽ സർക്കാർ സുരക്ഷ ഒരുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആതേസമയം മു​പ്പ​തി​ലേ​റെ യു​വ​തി​ക​ൾ ദ​ർ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ​ല്ലാം എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. യു​വ​തി​ക​ളെ​ത്തി​യാ​ൽ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലീ​സ് ത​യാ​റാ​യേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന.

Also Read: Sabarimala Special Trains 2019: ശബരിമല: നവംബർ 15 മുതൽ പ്രത്യേക ട്രെയിനുകൾ

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു​ക്കി​യ​തു പോ​ലു​ള്ള ക​ന​ത്ത സു​ര​ക്ഷ ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. എ​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തും. ശ​ബ​രി​മ​ല വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നം വ​ന്നെ​ങ്കി​ലും യു​വ​തീ പ്ര​വേ​ശ​ന വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police send back 10 women came to sabarimala

Next Story
മാവോയിസ്റ്റ് ഭീഷണി: ഡൽഹിയിലും മുഖ്യന്ത്രിക്ക് കനത്ത സുരക്ഷpinarayi vijayan, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com