കായംകുളം: നൈറ്റ് പട്രോളിംഗിനിടെ കായംകുളത്ത് പത്ത് കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അഞ്ച് പേർ പിടിയിലായിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. നൈറ്റ് പട്രോളിംഗിനിടെ കൃഷ്ണപുരത്ത് കായംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നോട്ടുകൾ പിടികൂടിയത്.

1000 രൂപയുടെ പഴയ കറൻസി നോട്ടുകളാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പൊലീസ് പരിശോധന നടത്തിയത്. കാറിലെത്തിയ രണ്ടംഗ സംഘത്തിൽ നിന്നാണ് പൊലീസ് പണം പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി പിടികൂടിയത്.

സംസ്ഥാനത്തിന്റെ മറ്റ് മേഖലകളിൽ നിരോധിത നോട്ടുകൾ പിടികൂടിയ സംഭവത്തിൽ ഇവരുടെ പങ്ക് അന്വേഷിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook