കൽപ്പറ്റ: കൽപ്പറ്റയിൽ 30 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശിയെ പൊലീസ് പിടികൂടി. ബെംഗലൂരുവിൽ നിന്നും സ്വകാര്യ ബസിൽ വയനാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശി ജാഫറാണ് പൊലീസ് പിടിയിലായത്. രാവിലെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബസിൽ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്.

എന്നാൽ പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. പണത്തിന് മതിയായ രേഖകൾ ഹാജരാക്കാൻ ജാഫറിന് സമയം നൽകുമെന്നും, ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ