കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തില്‍ സ്ഫോടനം. സ്ഫോടനത്തില്‍ നാല് കാറുകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. പൊട്ടിത്തെറി നടന്ന കെട്ടിടത്തിനുള്ളില്‍ നിന്നും പൊലീസ് ബോംബുകളും മാരകായുധങ്ങളും കണ്ടെടുത്തു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയ്ക്ക് 2 മണിയോടെ സ്ഫോടനം നടന്നതോടെ പൊലീസും ബോംബ് സ്ക്വാഡും പ്രദേശത്തെത്തി പരിശോധന നടത്തി.

ഇതിനിടെയാണ് മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബും വാളുകളും ബോംബ് ഉണ്ടാക്കാന്‍ ആവശ്യമായ സാമഗ്രികളും കണ്ടെടുത്തത്. ഏകദേശം മൂന്ന് വടിവാളുകളും ഇരുമ്പ്ദണ്ഡുകളും പൈപ്പുകളും കണ്ടെടുത്തു. നിര്‍ത്തിയിട്ട മൂന്ന് കാറുകളുടെ ചില്ലും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ