ഇടുക്കി: ഇടുക്കിയിൽ 38 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട്ടിലെ തേനി, കേരള-തമിഴ്നാട് അതിർത്തിയിലെ ബോഡിമെട്ട് എന്നിവിടങ്ങളിൽ വെച്ചാണ് പ്രതികളെയും കള്ളനോട്ടും പിടികൂടിയത്. ഇവരിൽ രണ്ടു പേർ പത്തു വർഷമായി കള്ളനോട്ട് നിർമ്മാണവും വിതരണവും നടത്തുന്നവരാണ്.

നേരത്തെ, വണ്ടിപ്പെരിയാറിൽ നിന്നും നാലു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസ്ന്റെ തുടരന്വേഷണത്തിലാണ് കള്ളനോട്ടും പ്രതികളെയും പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ