scorecardresearch

Latest News

നമ്പി നാരായണനെതിരായ പരാമര്‍ശം: സെന്‍കുമാറിനെതിരെ പൊലീസ് നിയമോപദേശം തേടി

കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്

തിരുവനന്തപുരം: നമ്പി നാരായണനെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. സെന്‍കുമാറിനെതിരെ പൊലീസ് നിയമോപദേശം തേടി. കേസെടുക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

ഈ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷ്‌ണര്‍ക്ക് കൈമാറിയിരുന്നു. നിയമോപദേശത്തിന് ശേഷമാണ് നടപടി എടുക്കുന്നതിലേക്ക് കടക്കുക. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനെ കുറ്റവാളികളായ ഗോവിന്ദച്ചാമിയോടും അമീറുല്‍ ഇസ്‌ലാമിനോടും ഉപമിച്ചു സംസാരിക്കുകയും പത്മ ഭൂഷൺ പുരസ്കാരത്തിന് അര്‍ഹതയില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

നമ്പി നാരായണന് പത്മ ഭൂഷൺ നൽകിയതിനെതിരെ കടുത്ത എതിർപ്പാണ് സെൻകുമാർ ഉന്നയിച്ചത്. ഇന്ത്യൻ ബഹിരാകാശ രംഗത്തിനോ ഐഎസ്ആർഒയ്ക്കോ നമ്പി യാതൊരു സംഭാവനയും ചെയ്തിട്ടില്ലെന്നും ‍മുന്‍ ഡിജിപി കൂടിയായ സെന്‍കുമാർ പറയുകയുണ്ടായി. ശരാശരിയിൽ താഴെ നിലവാരമുള്ള സയന്റിസ്റ്റാണ് നമ്പിയെന്നു പറഞ്ഞ സെൻകുമാർ കുറച്ചധികം കടന്ന് അദ്ദേഹത്തിന് അവാര്‍ഡ് നൽകിയവർ തനിക്ക് വിശദീകരണം തരണമെന്നു കൂടി ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Police seeks legal advice on tp senkumars remars about nambi narayanan

Best of Express