ദിലീപിനെ പിന്തുണച്ച ഗണേഷ് കുമാറിനെതിരെ പൊലീസ്

കോടതി അടിയന്തരമായി ഇടപെടണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം

ആലുവ: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ പൊലീസ് രംഗത്ത്. ഗണേഷിന്‍റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണ്. ജയിലിൽ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാർ എംഎൽഎ ദിലീപിനെ ജയിലിൽ എത്തി സന്ദർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ദിലീപിന്‍റെ സഹായം സ്വീകരിച്ചവർ ആപത്ത് കാലത്ത് കൈവിടരുതെന്നും ഗണേഷ് പറഞ്ഞു. ഒരാളെ കോടതി കുറ്റവാളിയാണെന്ന് പറയുംവരെ ദിലീപ് നിരപരാധിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police seeks judicial intervention against positive comments on dileep

Next Story
ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് അജയ് തറയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com