കൊച്ചി: ക്ലാസ്‌ മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് റിപ്പോർട്ട്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ അധ്യാപകർക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ വിശദീകരണം നൽകി. അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം നേടിയത്. ഇതിന് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് അധ്യാപകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Also Read: ഷെഹ്‌ല ഷെറിന്റെ മരണം: അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ

അതേസമയം കേസിലെ പ്രതികളായ വൈസ് പ്രിൻസിപ്പൽ കെ.കെ.മോഹൻ, അധ്യാപകൻ കെ.വി.ഷജിൽ, കുട്ടിയെ ചികിത്സിച്ച മാനന്തവാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ  ജിസ മെറിൻ ജോയ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി തീർപ്പുവരുന്നതുവരെ അധ്യാപകരെ അറസ്റ്റ് ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായത് ധാർമിക വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോയെന്ന് വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Also Read: സ്‌കൂ‌ൾ റീയൂണിയനില്‍ പഴയ കാമുകിയെ കണ്ടു, ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; ശല്യമാകാതിരിക്കാന്‍ ഭാര്യയെ കൊന്നു

സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന് ബാലാവകാശ കമ്മിഷൻ നേരത്തെ തീരുമാനിച്ചിരുന്നു. വകുപ്പുതല നടപടികളോ ക്രിമിനൽ നടപടികളോ വേണ്ടെന്ന തീരുമാനമാണ് ബാലവകാശ കമ്മിഷൻ സ്വീകരിച്ചത്. അതേസമയം രക്ഷാകർത്താവ്​ വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയ​ല്ല, എന്നാൽ കുട്ടികളുടെ ഭാവിയെ കരുതി ഈ വീഴ്​ചയിൽ നടപടി വേണ്ടതില്ലെന്നാണ്​ വിലയിരുത്തലെന്ന്​ ചെയർമാൻ പി.സുരേഷ്​ പറഞ്ഞു.

Also Read: കളിക്കിടെ കുഞ്ഞിനെ മുലയൂട്ടി കായിക താരം; വൈറലായി ചിത്രം

ഫിറ്റ്നസ് നൽകുന്നതിന് ചുമതലപ്പെട്ട ഉദ്യാഗസ്ഥർ ക്ലാസ് റൂം പരിശോധിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കമായിരുന്നു. ഈ സാഹചര്യത്തിൽ കൃത്യമായി ക്ലാസ് റൂമുകൾ പരിശോധിക്കാതെ ഫിറ്റ്നസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

ചികിത്സ വൈകിപ്പിച്ച ഡോക്ടർക്കെതിരെയും വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. ഡോക്​ടറുടെ നടപടി ഗുരുതര കൃത്യവിലോപവും കുറ്റകരവും വൈദ്യനൈതികതക്ക്​ എതിരുമാണെന്നാണു കമ്മിഷന്റെ കണ്ടെത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.