കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ മുന്‍ മന്ത്രി കെസി ജോസഫിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി അഭിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പോലീസ് ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെസി ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് ആരോപണം.
നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാ കൃത്ത് എസ്.എൻ.സ്വാമി, നടൻ അജു വർഗീസ്എന്നിവർക്കെതിരെയും നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് പി.സി.ജോർജ് എം.എൽ.എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലും മറ്റ് പല സന്ദർഭങ്ങളിലും ആക്രമണത്തിനിരയായ നടിക്കെതിരെ ജോർജ് മോശം പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തത്.