തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നി​ടെ മേ​യ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സ് റജി​സ്റ്റ​ർ ചെ​യ്തു. 25 പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണു പൊ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് പ്ര​വ​ർ​ത്ത​ക​ർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

നേ​ര​ത്തെ, ബി​ജെ​പി അം​ഗം കൊ​ണ്ടു​വ​ന്ന പ്ര​മേ​യം ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ മേ​യ​ർ വി.​കെ.​പ്ര​ശാ​ന്തി​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി അം​ഗ​ങ്ങ​ൾ മേ​യ​റെ നി​ല​ത്തി​ട്ടു ച​വി​ട്ടി.

മേ​യ​റെ നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. പ​രു​ക്കേ​റ്റ മേ​യ​റെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂന്ന് ബിജെപി കൗൺസിലർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ