കണ്ണൂര്‍:കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലാപ്‌ടോപ്പ്, സി പി യു ,മൊബൈല്‍ ഫോണ്‍ , ഫയല്‍ എന്നിവ പിടിച്ചെടുത്തു. മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടന്നു..
ഹര്‍ത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കണ്ണൂരില്‍ പൊലീസ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന കാര്യത്തില്‍ പൊലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു മുന്നിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തി.
കണ്ണൂര്‍ എ.സി.പി. രത്നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ ശക്തമാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.