തൃശൂര്‍: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യേ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യേ​യും ജ​യി​ൽ മാ​റ്റും. ഇ​രു​വ​രേ​യും പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ​ച്ച് ഇ​വ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ജ​യി​ലി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ൽ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത റെ​യ്ഡി​ലാ​ണ് ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ ക​ഴി​യു​ന്ന സെ​ല്ലു​ക​ളി​ല​ട​ക്കം ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി.

ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. വിയ്യൂര്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഷാഫിയുടെ കൈയ്യില്‍ നിന്നും രണ്ട് സ്മാർട്ഫോണുകള്‍ പിടിച്ചത്. വിയ്യൂരില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മുന്‍പും ഷാഫിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. 2017 ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോടും ജയിലില്‍ കഴിയുമ്പോഴാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിട്ടുള്ളത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധന നടന്നു. ഇന്ന് പുലര്‍ച്ചെ നാലിനാണ് പരിശോധന ആരംഭിച്ചത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഐജി അശോക് യാദവ്, കണ്ണൂര്‍ എസ്‌പി തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, കത്തി തുടങ്ങിയവ കണ്ടെത്തി. സിം കാര്‍ഡും മൊബൈല്‍ ഫോണും കണ്ടെത്തിയത് ഏറെ ഗുരുതര പ്രശ്‌നമായാണ് പൊലീസ് കാണുന്നത്. ഈ സിമ്മുകളില്‍ നിന്ന് പ്രതികള്‍ ആരെയെല്ലാം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വരും മണിക്കൂറുകളില്‍ അന്വേഷിക്കും.

Read Also: ‘പണിക്ക് മേല്‍ പണി’; വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

എന്തിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ മിന്നല്‍ റെയ്ഡ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു മുന്‍പും ജയിലില്‍ നിന്ന് ഇത്തരത്തില്‍ ഫോണുകളും സിമ്മുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിലില്‍ കഴിയുന്ന സിപിഎം അനുഭാവികള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ഒത്താശ ലഭിക്കുന്നുണ്ട് എന്ന തരത്തില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മിന്നല്‍ റെയ്ഡ് നടക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധന നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.