സ്വകാര്യ റിസോര്‍ട്ടില്‍ ലഹരിയില്‍ കുളിച്ച് ഡിജെ പാര്‍ട്ടി; 159 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും വാട്സ്ആപ്പും വഴിയാണ് യുവാക്കള്‍ ഡിജെ പാര്‍ട്ടിയില്‍ സംഘടിച്ചത്

dj party, students, tamilnadu, ie malayalam

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ലഹരി മരുന്ന് വിതരണം ചെയ്ത ഡിജെ പാ​ർ​ട്ടി​യി​ൽ പങ്കെ​ടു​ത്ത 159 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്​​റ്റി​ൽ. നി​രോ​ധി​ക്ക​പ്പെ​ട്ട ഗു​ളി​ക​ക​ളും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും സ്​​ഥ​ല​ത്തു​നി​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഡം​ബ​ര കാ​റു​ക​ളും ബൈ​ക്കു​ക​ളും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തി​ച്ച കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റി​സോ​ർ​ട്ട്​ അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വയ്​ക്കാ​ൻ കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ക​ല​ക്​​ട​ർ ഉ​ത്ത​ര​വി​ട്ടു.

പൊ​ള്ളാ​ച്ചി സേ​ത്തു​മ​ട അ​ണ്ണാ​ന​ഗ​റി​ലെ ഗ​ണേ​ശ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള അ​ഗ്രി നെ​സ്​​റ്റ്​ റി​സോ​ർ​ട്ട്​ കം ​ഫാം ഹൗ​സി​ൽ ആണ് ലഹരിമരുന്ന് ഉപയോഗിച്ച് ഡിജെ പാര്‍ട്ടി നടന്നത്. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും വാട്സ്ആപ്പും വഴിയാണ് യുവാക്കള്‍ ഡിജെ പാര്‍ട്ടിയില്‍ സംഘടിച്ചത്. കോയമ്പത്തൂരിലെ മലയാളി വിദ്യാർഥികളാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്.

1200 രൂപ വീതം ഓരോരുത്തരില്‍ നിന്നും ഈടാക്കിയാണ് പ്രവേശനം അനുവദിച്ചത്. പിന്നീട് ലഹരിമരുന്ന് ഓരോരുത്തര്‍ക്കും വിതരണം ചെയ്തു. വേദി നിര്‍മ്മിച്ച് ഇവിടെ ഡിജെയും പാട്ടും നൃത്തവും നടത്തിയിരുന്നു. പങ്കെടുത്തവരിൽ ചിലര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ലഹരിമരുന്നുകൾ കണ്ടെടുത്തത്. ഫാം ​ഉ​ട​മ ഗ​ണേ​ശ​ൻ ഉ​ൾ​പ്പെ​ടെ ആ​റ്​ പേ​ർ​ക്കെ​തി​രെ ആ​ന​മ​ല പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police raid in dj party held at pollachi kerala students arrested

Next Story
സ്പിരിറ്റ് കടത്ത് കേസ്; ഒളിവിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിAthimani anil അത്തിമണി അനില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com