കൊ​ച്ചി: ബെം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ‘ക​ല്ല​ട’ ബ​സി​ൽ യാ​ത്ര​ക്കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവത്തിൽ ഉടമ സുരേഷ് കല്ലടയ്ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷിന്റെ പങ്ക് തിരിച്ചറിയാന്‍ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അറസ്​റ്റിലായ ഏഴ്​ പ്രതികളെ‍യും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ‘ക​ല്ല​ട’ ബ​സ് സർവീസിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്ന എ​റ​ണാ​കു​ളം വൈ​റ്റി​ല​യിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ബ​സ് ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​രി​ലെ നാ​ച്ചി​പാ​ള​യം സ്വ​ദേ​ശി കു​മാ​ർ (55), മാ​നേ​ജ​ർ കൊ​ല്ലം പ​ട്ടം​തു​രു​ത്ത് ആ​റ്റു​പു​റ​ത്ത് ഗി​രി​ലാ​ൽ (37), ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി കാ​വു​ങ്ക​ൽ വി​ഷ്ണു (29), ബസ്​ ജീവനക്കാരായ പു​തു​ച്ചേ​രി സ്വ​ദേ​ശി അ​ൻ​വ​ർ, ജി​തി​ൻ, ജ​യേ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രാണ് പൊലീസ്​ കസ്​റ്റഡിയിലുള്ളത്. ​

Read: സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയേക്കും

കഴിഞ്ഞയാഴ്​ചയാണ്​ എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽനിന്നുള്ള യാ​ത്ര​ക്കാ​രാ​യ ബ​ത്തേ​രി സ്വ​ദേ​ശി സ​ചി​ൻ (22), സു​ഹൃ​ത്ത് അ​ഷ്ക​ർ (22), തൃ​ശൂ​ർ സ്വ​ദേ​ശി അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രെ ബ​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി മ​ർ​ദി​ച്ച​ത്. ക്രൂ​ര​മ​ർ​ദ​ന​ത്തെ ​തു​ട​ർ​ന്ന് പ​രുക്കേ​റ്റ് സേ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​ക്ക​ളു​ടെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.