/indian-express-malayalam/media/media_files/uploads/2019/04/suresh-kallada.jpg)
കൊച്ചി: ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ‘കല്ലട’ ബസിൽ യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉടമ സുരേഷ് കല്ലടയ്ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷിന്റെ പങ്ക് തിരിച്ചറിയാന്‍ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, അറസ്റ്റിലായ ഏഴ് പ്രതികളെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ‘കല്ലട’ ബസ് സർവീസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന എറണാകുളം വൈറ്റിലയിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ബസ് ഡ്രൈവർ തമിഴ്നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാർ (55), മാനേജർ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അൻവർ, ജിതിൻ, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
Read: സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയേക്കും
കഴിഞ്ഞയാഴ്ചയാണ് എറണാകുളം വൈറ്റിലയിൽനിന്നുള്ള യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ (22), സുഹൃത്ത് അഷ്കർ (22), തൃശൂർ സ്വദേശി അജയ്ഘോഷ് എന്നിവരെ ബസ് ജീവനക്കാർ കൂട്ടമായി മർദിച്ചത്. ക്രൂരമർദനത്തെ തുടർന്ന് പരുക്കേറ്റ് സേലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.