/indian-express-malayalam/media/media_files/uploads/2018/11/sabarimala-newwcats-003.jpg)
പമ്പ: അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ടായതോടെ മലകയറ്റത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ദർശനം നടത്തിയവർ അടിയന്തരമായി തിരികെ മലയിറങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവർത്തിക്കണം. ഇതിന് ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി സർവ്വീസുകൾ തടസ്സപ്പെടുത്തരുത്. എന്നാൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാമെന്നും നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.