തിരുവനന്തപുരം: ദേശീയ പാതയോരത്തുള്ള ബവ്‌കോ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകും. ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് ഇതു സംബന്ധിച്ച സർക്കുലർ അയച്ചു. നേരത്തെ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ബവ്‌കോ എക്സൈസ് മന്ത്രിയെ സമീപിച്ചിരുന്നു.

ദേശീയ പാതയോരത്തെ മദ്യ വിൽപന കേന്ദ്രങ്ങൾ മാർച്ച് 31നകം മാറ്റി സ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇതിനു കഴിഞ്ഞില്ലെങ്കിൽ സർക്കാരിനു ഭീമമായ വരുമാന നഷ്ടമുണ്ടാകും. എന്നാൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതിനാൽതന്നെ സുപ്രീംകോടതി ഉത്തരവ് ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ