Latest News

ഇ ബുൾ ജെറ്റ്‌ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പൊലീസിന്റെ ഹർജി തള്ളി

വാഹനത്തിലെ നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാൻ തയ്യാറാണെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

E Bull Jet brothers, Napoleon van, Motor Vehicle Department suspends Napoleon van registration, youtubers E Bull Jet brothers, E Bull Jet youtube channel, E Bull Jet illegal vehicle alteration, E Bull Jet brothers police case, indian express malayala, ie malayalam

കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. പൊലീസ് സമർപ്പിച്ച ഹർജിയാണ് തലശ്ശേരി സെഷൻസ് കോടതി തള്ളിയത്. ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

വ്‌ളോഗർ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും യൂട്യൂബ് വീഡിയോകൾ പരിശോധിച്ച ശേഷം ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ചാണ് പൊലീസ് ഹർജി സമർപ്പിച്ചിരുന്നത്.

കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. വാഹനത്തിലെ നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാൻ തയ്യാറാണെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് രണ്ട് തവണ മാറ്റിയ ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

Also read: സമയപരിധിക്ക് മുൻപ് രണ്ടാം ഡോസ് വാക്സിൻ എടുത്താൽ ഫലപ്രാപ്തിയെ ബാധിക്കുമോ; കേന്ദ്രത്തിനോട് ഹൈക്കോടതി

ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായി രൂപമാറ്റങ്ങൾ വരുത്തിയതിന് ഇ-ബുൾ ജെറ്റ് എന്ന യൂട്യൂബർ സഹോദരങ്ങളുടെ ‘നെപ്പോളിയൻ’ എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇവർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കി. തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് ഇരുവർക്കുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പിറ്റേ ദിവസം തന്നെ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് പൊലീസ് ഹർജി നൽകിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police plea to cancel e bull jet brothers bail court verdict today

Next Story
വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കോവിഡ് പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രിcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com