/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
Kerala Cop Suspended for Misbehaving (ഫയൽ ഫൊട്ടോ)
Kochi police Harassment news: കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്തു. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൊച്ചി ഡിസിപിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
Also Read: തർക്കങ്ങൾക്ക് വിരാമം; കോർപ്പറേഷന്റെ കീഴിലുള്ള കെട്ടിടം ഒഴിയുമെന്ന് വികെ പ്രശാന്ത്
പള്ളുരുത്തി സ്വദേശിയായ യുവതിയുടെ പാസ്പോർട്ട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തന്റെ കാറിൽ കയറാൻ പറഞ്ഞ ശേഷം അപമര്യാതയായി പെരുമാറുകയായിരുന്നു. കൊച്ചി ഹാർബർ പൊലീസെടുത്ത കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.
Also Read: ശബരിമല സ്വർണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി, ജയിലിൽ തുടരും
ജനുവരി 5 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വിജേഷിനെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന.
Read More: തിരികെ വരുന്നു മഴ; വെള്ളിയാഴ്ച മുതൽ സംസ്ഥാത്ത് വീണ്ടും പെരുമഴക്കാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us