പർദ ധരിച്ച് പ്രസവ വാർഡിൽ; പൊലീസുകാരന് സസ്‌പെൻഷൻ

തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പ്രസവവാർഡിൽ​കയറിയതിനാണ് പൊലീസുകാരനെ എസ് പി സസ്പെൻഡ് ചെയ്തത്

Suspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച് കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസുകാരനായ നൂര്‍ സമീറിനെ(42) യാണ് ഇടുക്കി എസ് പി കെബി വേണുഗോപാല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ തൊടപുഴയ്ക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ  ലേബര്‍ റൂമില്‍ ഇയാള്‍ പര്‍ദ ധരിച്ചു കയറിയെന്നാണ് പരാതി.

പര്‍ദ ധരിച്ച് പ്രസവ വാര്‍ഡിലേയ്ക്ക് കയറിയ ഇയാളെ രോഗിയുടെ കൂട്ടിരിപ്പുകാരായ ഒരാള്‍ കണ്ടു ബഹളംവച്ചിനെത്തുടര്‍ന്ന് അയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഓടി വരുന്നതുകണ്ടു സംശയം തോന്നിയ ഇയാളെ സെക്യൂരിറ്റി തടഞ്ഞു നിര്‍ത്തി മുഖത്തെ തുണി മാറ്റി നോക്കിയപ്പോഴാണ് ആളെ മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

ഇതേ തുടര്‍ന്ന്, ആശുപത്രി അധികൃതര്‍ തൊടുപുഴ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ആള്‍മാറാട്ടത്തിനും വോയറിസത്തിനും കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇടുക്കി എസ് പി തൊടുപുഴ സിഐയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

മുഖ്യമന്ത്രിയുടെ സ്‌ക്വാഡിലെ ആളെന്ന പേരില്‍ കഴിഞ്ഞവര്‍ഷം പാലക്കാടുവച്ച് കഞ്ചാവ് കേസിലെ പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഇയാൾ​​ ഉൾപ്പെട മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police officer suspended for impersonation

Next Story
ശബരിമല: പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് ശിവസേനsabarimala
The moderation of comments is automated and not cleared manually by malayalam.indianexpress.com