കൊച്ചി: ഇടപ്പള്ളിയിൽ പൊലിസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 1.30ന് ആയിരുന്നു സംഭവം. ബൈക്ക് മോഷ്ടിച്ച് എത്തിയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയെ കുത്തുകയായിരുന്നുവെന്നാണ് വിവരം.
എളമക്കര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിൽ കുത്തേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
കളമശേരി എച്ച്എംടി കോളനിയിലെ ബിച്ചുവാണ് പൊലീസിനെ ആക്രമിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read: സ്വാതന്ത്ര്യ സമരസേനാനി കെ. അയ്യപ്പൻപിള്ള അന്തരിച്ചു