പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു. കോഴിക്കോട് കോടാഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.
സംഭവത്തില്‍ സിപിഒ വിനോദ് കുമാര്‍ ഒളിവിലാണ്. പെണ്‍കുട്ടികളുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പല തവണ പീഡിപ്പിച്ചെന്നും സ്വര്‍ണം തട്ടിയെടുത്തെന്നും ആരോപിച്ച് അമ്മയും നേരത്തേ വിനോദ് കുമാറിനെതിരെ താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പിയുടെനിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.